- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേദാർനാഥ് യാത്രയ്ക്കിടെ കോവർ കഴുതയെ കഞ്ചാവ് വലിപ്പിച്ച യുവാവ് അറസ്റ്റിൽ
ഡെറാഢൂൺ: കേദാർനാഥിലേക്കുള്ള യാത്രമധ്യേ കോവർ കഴുതയെ ബലമായി കഞ്ചാവ് വലിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. സംഭവത്തിനെതിരെ സോഷ്യൽ മീഡിയൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ക്രൂരത കാട്ടിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നായിരുന്നു പലരുടെയും ആവശ്യം.
കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള റൂട്ടിൽ തീർത്ഥാടകരെയും അവരുടെ ബാഗേജുകളും കൊണ്ടുപോകാൻ കുതിരകളെയും കോവർകഴുതകളേയും ഉപയോഗിക്കാറുണ്ട്. കേദാർനാഥിലേക്കുള്ള യാത്രയ്ക്കിടെ ചോട്ടി ലിഞ്ചോളിക്ക് സമീപത്തുവച്ചാണ് യുവാക്കൾ കോവർ കഴുതയെ കഞ്ചാവ് വലിപ്പിച്ചതെന്ന് സോനപ്രയാഗ് പൊലീസ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കോവർ കഴുതയുടെ ഉടമയായ രാകേഷ് സിങ് റാവത്തിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ പൊലീസ് എമർജൻസി നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ