- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴിക്കോട് നടപ്പാതകളിൽ സിമന്റ് ബാരിക്കേഡുകൾ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: കോഴിക്കോട് നടപ്പാതകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചത് വീൽചെയറിൽ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
വിഷയത്തിൽ കോഴിക്കോട് ജില്ലാ കളക്ടറിൽ നിന്ന് കമ്മീഷൻ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. ജൂലൈ 14ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കേസ് പരിഗണിക്കും.
നടപ്പാതകളിൽ ബൈക്കുകൾ കയറുന്നത് തടയാനെന്ന പേരിലാണ് സിമന്റ് ബാരിക്കേഡുകൾ സ്ഥാപിച്ചത്. കോഴിക്കോട് നഗരത്തിൽ മാവൂർ റോഡിന് ഇരുവശവുമുള്ള നടപ്പാതകളിൽ ഇത്തരം ബാരിക്കേഡുകളുണ്ട്. ബൈക്ക് യാത്രക്കാർ നടപ്പാതയിൽ കയറുന്നത് കണ്ടെത്താൻ ക്യാമറകളുള്ളപ്പോഴാണ് ഈ നടപടി. ചക്രക്കസേരയിൽ സഞ്ചരിക്കുന്നവർ ബാരിക്കേഡിന് മുന്നിലെത്തുമ്പോൾ നാട്ടുകാർ ചക്രക്കസേര ചുമന്ന് ബാരിക്കേഡിന് അപ്പുറത്ത് എത്തിക്കുകയാണ് ചെയ്യുന്നതെന്ന് പരാതിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ