- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാൻഹോൾ വൃത്തിയാക്കുന്നതിനിടെ കാർ കയറിയിറങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം
മുംബൈ: മാൻഹോൾ വൃത്തിയാക്കുന്നതിനിടെ കാർ കയറിയിറങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. മുംബൈയിലെ കാന്ധിവാലി മേഖലയിലാണ് സംഭവം. മാൻഹോളിൽ ഇറങ്ങിനിന്ന് വൃത്തിയാക്കുന്നതിനിടെ കാർ തലയ്ക്ക് മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Shocking CCTV video Absanitation worker cleaning a manhole was mowed to death by a vehicle which went over him at Kandivali@MumbaiPolice registered a case under IPC sections 304,336,338 and 279.
- Siraj Noorani (@sirajnoorani) June 26, 2023
contractor and Car driver arrested by police#Mumbai #Maharashtra pic.twitter.com/wyOphftfGV
തുടർന്ന് കാർ പിറകോട്ട് എടുക്കുന്നതും കൂടെയുണ്ടായിരുന്നവർ അപകടത്തിൽപ്പെട്ടയാളെ പുറത്തെടുക്കാൻ നോക്കുന്നതും വിഡിയോയിൽ കാണാം. പുറത്തെടുക്കുമ്പോൾ അയാൾ അബോധാവസ്ഥയിലായിരുന്നു. സംഭവത്തിൽ വാഹനം ഓടിച്ച ഡ്രൈവറെയും വേണ്ട സുരക്ഷാ മാർഗങ്ങൾ ഒരുക്കാതെ ജോലി ചെയ്യിപ്പിച്ച കോൺട്രാക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു.