- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂണിഫോം ധരിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം
മംഗളൂരു: മംഗളുരുവിൽ യൂണിഫോം ധരിച്ച് സ്കൂട്ടറിൽ ഡ്യൂട്ടിക്ക് പോവുകയായിരുന്ന പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. സംഭവത്തിൽ ഒരാളെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാൾ സ്വദേശി കെ. പ്രശാന്ത്(45) ആണ് അറസ്റ്റിലായത്. കൊണാജെ പൊലീസ് സ്റ്റേഷനിലെ വനിത കോൺസ്റ്റിളിന് നേരെയാണ് സ്കൂട്ടർ തടഞ്ഞ് ലൈംഗിക അതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചത്.
വനിത കോൺസ്റ്റബിളിന്റെ പരാതിയിൽ പറയുന്നത്: ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ബന്തവസ് ഡ്യൂട്ടിയുള്ള താൻ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. കൊല്യയിലെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ രാവിലെ ഒമ്പതോടെ കുമ്പള നിസർഗ റോഡിൽ എത്തിയപ്പോൾ പ്രതി കൈകാണിച്ചു. സ്കൂട്ടർ നിർത്തിയപ്പോൾ അയാൾ ദേഹത്ത് കയറിപ്പിടിച്ചു. തടഞ്ഞപ്പോൾ മോശം വാക്കുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി'.
ന്യൂസ് ഡെസ്ക്
Next Story