- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയൽവാസിയുമായി അവിഹിത ബന്ധം; യുവതിയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്തുകൊലപ്പെടുത്തി; മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു; യുവതിയുടെ സഹോദരൻ അറസ്റ്റിൽ
പട്ന: അയൽവാസിയുമായി അവിഹിത ബന്ധം തുടർന്ന വിവാഹിതയായ സഹോദരിയെ കഴുത്തറുത്തുകൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബിഹാറിലെ നവാഡ ജില്ലയിലാണ് സഹോദരിയെ തട്ടിക്കൊണ്ടുപോയ ശേഷം കഴുത്തറുത്തത്. സംഭവത്തിൽ യുവതിയുടെ സഹോദരനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
യുവതിയുടെ ഭർതൃപിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചിരുന്നു. തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത ശേഷം പ്രതി യുവതിയുടെ മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വിവാഹിതയായ സഹോദരിക്ക് അയൽവാസിയുമായുള്ള അവിഹതബന്ധമാണ് കൊലപാതകം നടത്താൻ കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. സഹോദരിയുടെ വിവേഹതരബന്ധം മനസിലാക്കിയ പ്രതി തട്ടിക്കൊണ്ടുപോയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.
ന്യൂസ് ഡെസ്ക്