- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മു കശ്മീരിൽ ഒരു ഭീകരനെ വധിച്ചു; പൊലീസുകാരന് പരുക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. റിയാസി ജില്ലയിലെ ചസ്സാന പ്രദേശത്ത് രണ്ട് ഭീകരരുണ്ടെന്ന വിവരത്തെ തുടർന്നു പൊലീസും സേനയും സംയുക്തമായി തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണു ഒരു ഭീകരനെ വധിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കുണ്ട്. അതേസമയം പൊലീസും സൈന്യവും ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മു എഡിജിപി എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.
ന്യൂസ് ഡെസ്ക്
Next Story