- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേശീയ അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: ദേശീയ അദ്ധ്യാപകദിനത്തോടനുബന്ധിച്ച് അദ്ധ്യാപകരെ ആദരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ 94 അദ്ധ്യാപകരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു. സംസ്ഥാനത്തിലെ മുഴുവൻ സർക്കാർ സ്കൂളുകൾക്കും ടാബ്ലെറ്റുകളും കമ്പ്യൂട്ടറുകളും നൽകുന്നതിനുള്ള പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു.
രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അദ്ധ്യാപകരെ സർക്കാർ എന്നും ആദരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷത്തിലധികം ടാബ്ലെറ്റുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 18,381 സ്മാർട്ട് ക്ലാസുകളും 880 കംമ്പ്യൂട്ടർ ലാബുകളും ഉദ്ഘാടനം ചെയ്തു. സ്കൂൾ തലത്തിലെ പഠനം ഡിജിറ്റലൈസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെട്ട 75 അദ്ധ്യാപകർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. 50 സ്കൂൾ അദ്ധ്യാപകർ, ഉന്നത വിദ്യാഭ്യാസ വിഭാഗത്തിലെ 13 അദ്ധ്യാപകർ, വികസന-സംരംഭകത്വ മന്ത്രാലയത്തിലെ 12 അദ്ധ്യാപകർ എന്നിവരാണ് ഈ വർഷത്തെ ദേശീയ അദ്ധ്യാപക പുരസ്കാരത്തിന് അർഹരായത്.
ന്യൂസ് ഡെസ്ക്