പട്‌ന: ജനതാദൾ (യു) സംസ്ഥാന വക്താവ് രൺവീർ നന്ദൻ പാർട്ടിയിൽനിന്നു രാജിവച്ചു. രാജിക്കത്ത് നൽകിയതിന് പിറകെ രൺവീറിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി ജെഡിയു സംസ്ഥാന അധ്യക്ഷൻ ഉമേഷ് ഖുഷ്വാഹ അറിയിച്ചു. ജെഡിയു ദേശീയ അധ്യക്ഷൻ ലലൻ സിങിനാണു രൺവീർ രാജിക്കത്ത് അയച്ചത്. ബിജെപിയിൽ ചേരുന്നതിനു മുന്നോടിയായാണു രാജി.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനായിരുന്ന രൺവീർ മുൻപ് എംഎൽസിയായിരുന്നു. ബിഹാറിലെ ജെഡിയു നേതാക്കളെ അടർത്തിയെടുക്കാനുള്ള ബിജെപി നീക്കമാണു രൺവീറിന്റെ രാജിക്കു പിന്നിലെന്നാണു സൂചന. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ അടുത്തയാഴ്ച ബിഹാർ സന്ദർശിക്കുമ്പോൾ ജെഡിയുവിൽ നിന്നുള്ള മറ്റു ചില നേതാക്കളെ കൂടി പാർട്ടിയിലെത്തിക്കാനാണു ശ്രമം.