- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബീച്ചുകളിലെ ഭക്ഷ്യശാലകളിൽ മീൻകറി ഊണ് നിർബന്ധമാക്കി ഗോവൻ സർക്കാർ
പനാജി: ഗോവൻ ബീച്ചുകളിലെ ഭക്ഷ്യശാലകളിൽ മീൻകറി ഊണ് നിർബന്ധമാക്കി ഗോവൻ സർക്കാർ. ഭക്ഷ്യ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനത്തെ മത്സ്യത്തൊഴിലാളി സമൂഹവും ബീച്ച് ഷാക്ക് ഉടമകളും സ്വാഗതം ചെയ്തു. ഗോവയുടെ ആത്മാവ് പ്രതിഫലിക്കുന്നതാണ് മീൻ കറി ഊണ് എന്ന് വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു.
പരമ്പരാഗത ഗോവൻ ഭക്ഷണം തേടിയാണ് സന്ദർശകർ ഇവിടെ എത്തുന്നത്. ഗോവൻ ബീച്ചുകളിൽ ഭക്ഷ്യശാലകളിൽ മീൻ കറി ഊണ് നിർബന്ധമായി വിളമ്പണമെന്നുള്ള സർക്കാർ തീരുമാനം ഭക്ഷ്യ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നും സംഘടനകൾ പറഞ്ഞു. ഞായറാഴ്ച ഗോവൻ ടൂറിസം മന്ത്രി രോഹൻ കൗണ്ടെയാണ് ബീച്ചുകളിലെ ഭക്ഷ്യശാലകളിൽ മീൻ കറി ഊണ് നിർബന്ധമെന്ന പ്രഖ്യാപനം നടത്തിയത്.
മറ്റു ഇന്ത്യൻ, രാജ്യാന്തര ഭക്ഷ്യവിഭവങ്ങൾക്ക് ഒപ്പം ഗോവയുടെ പരമ്പരാഗത ഭക്ഷണമായ മീൻ കറി ഊണും വിളമ്പണമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഭക്ഷ്യവിഭവങ്ങളുടെ ശ്രേണിയിൽ ഗോവയുടെ സമ്പന്നമായ ഭക്ഷ്യസംസ്‌കാരം ഉയർത്തിക്കാട്ടാൻ ഇത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
തേങ്ങ ഉപയോഗിച്ചാണ് മീൻ കറി ഊണ് തയ്യാറാക്കുന്നത്. കൂടാതെ സ്വാദ് നൽകുന്നതിന് ആവശ്യത്തിന് എരിവും പുളിയും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. നിലവിൽ ബീച്ചുകളിലെ ഭക്ഷ്യശാലകളിൽ പ്രധാനമായി നോർത്ത് ഇന്ത്യൻ വിഭവങ്ങളാണ് വിളമ്പുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് മീൻ കറി ഊണും പ്രദർശിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.