- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഝാർഖണ്ഡിന് നാലാം വന്ദേഭാരത് എക്സ്‌പ്രസ് ഉടൻ അനുവദിക്കും
റാഞ്ചി: ഝാർഖണ്ഡിന് നാലാം വന്ദേഭാരത് എക്സ്‌പ്രസ് ഉടൻ ലഭിക്കും. നിലവിൽ മൂന്ന് വന്ദേഭാരത് എക്സ്പ്രസുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്. അടുത്ത വന്ദേഭാരത് എക്സ്‌പ്രസ് ഉടൻ തന്നെ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യമായി സംസ്ഥാനത്തിന് ലഭിച്ചത് റാഞ്ചി-പട്ന റൂട്ടിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് ആയിരുന്നു.
രണ്ടാമതായി റാഞ്ചി-ഹൗറ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സപ്രസ് എത്തി. മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് പട്ന-ഹൗറ-ജസിദ് റൂട്ടിലാണ് സർവീസ് നടത്തുന്നത്. വരും ദിവസങ്ങളിലായി രാജ്യത്തെ 25 നഗരങ്ങളിൽ നിന്നും വന്ദേഭാരത് എക്സ്പ്രസുകൾ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുന്നോടിയായി റെയിൽവേ ബോർഡ് പട്ടിക പുറത്തിറക്കിയിട്ടുണ്ട്.
ടാറ്റാ-ബനാറസ് മുഖേന റാഞ്ചിയിൽ എത്തുന്ന വന്ദേഭാരത് എക്സ്പ്രസും ഇതിൽ ഉൾപ്പെടുന്നു. ഇത് ടാറ്റാനഗറിൽ നിന്നും വാരണാസിയിലേയ്ക്കാകും സർവീസ് നടത്തുക എന്നാണ് റിപ്പോർട്ടുകൾ. 7.50 മണിക്കൂറുകൾ എടുത്താകും ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തുക. ഏകദേശം 574 കിലോമീറ്റർ ദൂരമാണ് ട്രെയിൻ പിന്നിടുന്നത്. ടാറ്റാ-വാരണാസി വന്ദേഭാരത് എക്സ്പ്രസിന് ആകെ എട്ട് കോച്ചുകളാകും ഉണ്ടാകുക.