- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവിനെ ഉപേക്ഷിച്ചു; താമസം ഇതര മതസ്ഥനൊപ്പം; 24കാരിയുടെ തലവെട്ടിമാറ്റി സഹോദരൻ
ഭോപ്പാൽ: മധ്യപ്രദേശിൽ 24കാരിയെ തലയറുത്തു കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. ഭർത്താവിനെ ഉപേക്ഷിച്ച് ഇതര മതസ്ഥനുമായി ബന്ധം സ്ഥാപിച്ചതിനാണ് യുവതിയെ തലയറുത്തുകൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അഗർ മാൽവ ജില്ലയിലാണ് സംഭവം.
26കാരനായ ബഗ്ദുവാണ് സഹോദരിയെ കൊലപ്പെടുത്തിയത്. വാൾ ഉപയോഗിച്ചായിരുന്നു ആക്രമണം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോൾ മകൾ മരിച്ച് കിടക്കുന്നതാണ് കണ്ടതെന്ന് അച്ഛൻ മൊഴി നൽകിയതായും പൊലീസ് പറയുന്നു.
ഭർത്താവിനെ ഉപേക്ഷിച്ച് കഴിഞ്ഞ രണ്ടുവർഷമായി ഇതര മതസ്ഥനൊപ്പമാണ് യുവതി ജീവിച്ചിരുന്നത്. ഇതിൽ കുപിതനായ ബഗ്ദു സഹോദരിയെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. യുവതി മാതാപിതാക്കളെ കാണാൻ വീട്ടിൽ എത്തിയ സമയത്തായിരുന്നു ബഗ്ദുവിന്റെ ആക്രമണം. സംഭവത്തിൽ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പയുന്നു.
Next Story