- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജുഡീഷ്യറിയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം; മണിപ്പൂരിൽ പട്ടികജാതി വിഭാഗത്തിലെ ആദ്യ വനിത ജഡ്ജിയായി ഗായ്ഫുൽ ഷില്ലു കബുയി ചുമതലയേറ്റു
ഇംഫാൽ: മണിപ്പൂരിൽ ജുഡീഷ്യറിയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആദ്യവനിത ജഡ്ജിയായി ഗായ്ഫുൽ ഷില്ലു കബുയി ചുമതലയേറ്റു. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള എൻ.സെന്തിൽ കുമാർ, ജി. അരുൺ മുരുകൻ എന്നിവരും മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റിട്ടുണ്ട്.
മുരുകൻ ഒ.ബി.സി വിഭാഗത്തിൽ നിന്നാണ്. സെന്തിൽ കുമാർ പട്ടിക ജാതി വിഭാഗക്കാരനും. മണിപ്പൂർ ഹൈക്കോടതിയിൽ നിന്ന് രജിസ്ട്രാർ ജനറൽ ആയി വിരമിച്ച വ്യക്തിയാണ് കബുയി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സൻജീവ് ഖന്ന എന്നിവരുൾപ്പെടുന്ന സുപ്രീംകോടതി കൊളിജിയം നൽകിയ ശിപാർശയെ തുടർന്നാണ് ഇവരുടെ നിയമനം.
മാർച്ചിൽ ലോക്‌സഭയിൽ അവതരിപ്പിക്കപ്പെട്ട കണക്കുകൾ പ്രകാരം 2018 മുതൽ രാജ്യത്ത് നിയമിക്കപ്പെട്ട 575 ഹൈക്കോടതി ജഡ്ജിമാരിൽ ഒ.ബി.സി വിഭാഗങ്ങളിൽ നിന്ന് 67 പേരും പട്ടികജാതി വിഭാഗങ്ങളിൽ നിന്ന് 17 പേരും പട്ടികവർഗ വിഭാഗങ്ങളിൽ ഒമ്പതു പേരുമാണുള്ളത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സാമൂഹികമായ പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പ്രാതിനിധ്യം നീതിന്യായ വ്യവസ്ഥയിൽ ഉണ്ടാകണമെന്ന തീരുമാനത്തിലേക്ക് സുപ്രീംകോടതി വരുന്നത്.