- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമൃത്സറിൽ ലഷ്‌കർ ഇ-ത്വയ്ബയിലെ രണ്ട് ഭീകരർ അറസ്റ്റിൽ
ചണ്ഡീഗഢ്: പഞ്ചാബിലെ അമൃത്സറിൽ ലഷ്‌കർ ഇ-ത്വയ്ബയിലെ രണ്ട് ഭീകരർ അറസ്റ്റിൽ. കേന്ദ്ര ഏജൻസിയും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രണ്ട് ലഷ്‌കർ ഭീകരരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് നിരവധി മാരകായുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
ജമ്മുകശ്മീർ സ്വദേശികളാണ് പിടിയിലായവരെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഐഇഡികൾ, ഹാൻഡ് ഗ്രനേഡുകൾ, പിസ്റ്റളുകൾ, ഡിറ്റണേറ്ററുകൾ, ബാറ്ററികൾ എന്നിവ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തിയത്.
ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിക്കുന്നതെന്നും ഭീകരരുടെ ഉദ്ദേശ്യം നടക്കാൻ ഒരിക്കലും തങ്ങൾ അനുവദിക്കില്ലെന്നും ഡിജിപി ഗൗരവ് യാധവ് പറഞ്ഞു.
Next Story