- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നെതന്യാഹു ചെകുത്താൻ; സ്വേച്ഛാധിപതി'; ഫലസ്തീനൊപ്പം നിലകൊള്ളുന്നുവെന്ന് ഉവൈസി
ഹൈദരാബാദ്: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ചെകുത്താനെന്നും സ്വേച്ഛാധിപതിയെന്നും കുറ്റപ്പെടുത്തി ഓൾ ഇന്ത്യ മജ്ലിസ്ഇഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഇസ്രയേൽ ഫലസ്തീൻ സംഘർഷം കനക്കവേയാണു നെതന്യാഹുവിനെ ചെകുത്താനെന്നും സ്വേച്ഛാധിപതിയെന്നും യുദ്ധ കുറ്റവാളിയെന്നും അസദുദ്ദീൻ ഉവൈസി വിശേഷിപ്പിച്ചത്. ഹൈദരാബാദിലെ ഒരു പൊതുപരിപാടിക്കിടെയായിരുന്നു ഉവൈസിയുടെ രൂക്ഷപ്രതികരണം.
ഫലസ്തീൻ ജനതയ്ക്കെതിരെ നടക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കാൻ പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഫലസ്തീനിലേതു മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല, മാനുഷിക പ്രശ്‌നമാണ്. ''ഗസ്സയിലെ 10 ലക്ഷത്തോളം ജനങ്ങൾക്കു വീടില്ലാതായി. ലോകം നിശബ്ദരാണ്. ഗസ്സയിലെ പാവപ്പെട്ട ജനങ്ങൾ എന്ത് അതിക്രമമാണു ചെയ്തത്? 70 വർഷമായി ഇസ്രയേൽ അധിനിവേശം നടത്തുകയാണ്. നിങ്ങൾക്ക് അധിനിവേശം കാണാൻ കഴിയുന്നില്ല, നിങ്ങൾക്കു പീഡനം കാണാൻ സാധിക്കുന്നില്ല'' ഉവൈസി പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ഉവൈസി വിമർശനം നടത്തി. ''ഫലസ്തീനെ പിന്തുണയ്ക്കുന്നവർക്കെതിരെ കേസെടുക്കുമെന്നാണ് ഒരു മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി കേൾക്കു, ത്രിവർണ്ണപതാകയും ഫലസ്തീൻ പതാകയും അഭിമാനത്തോടെ ഞാനണിയുകയാണ്. ഫലസ്തീനൊപ്പം നിലകൊള്ളുന്നു'' ഉവൈസി പറഞ്ഞു.