ഡൽഹി: മഹാരാഷ്ട്രയിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. തീപിടുത്തമുണ്ടായ ഉടനെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയൊരു അപകടം ഒഴിവായി. ആർക്കും പരിക്കില്ല. എട്ടു കോച്ചുകളുള്ള ട്രെയിനിന്റെ അഞ്ച് കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്.

ബീഡ് ജില്ലയിലെ അഹമ്മദ് നഗറിലാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് പശ്ചിമ റെയിൽവേ അറിയിച്ചു. അഞ്ച് കോച്ചുകൾ പൂർണമായും കത്തി നശിച്ചു.