- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അസുഖം ബാധിച്ച് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു; മൃതദേഹ പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തി; പോക്സോ കേസിൽ 19-കാരൻ അറസ്റ്റിൽ
കോയമ്പത്തൂർ: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 19-കാരൻ അറസ്റ്റിൽ. പെൺകുട്ടിയുമായി അടുപ്പം പുലർത്തിയിരുന്ന യുവാവിനെയാണ് കോയമ്പത്തൂർ ഓൾ-വിമൻ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. അസുഖം ബാധിച്ച് മരിച്ച കുട്ടിയുടെ മൃതദേഹ പരിശോധനയിലാണ് ഏഴുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ഒക്ടോബർ പത്താംതീയതി ഉച്ചയോടെയാണ് പ്ലസ് വൺ വിദ്യാർത്ഥിനിയെ അപസ്മാരബാധയെത്തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ പിറ്റേദിവസം മരിച്ചു. എന്നാൽ, ഇതിന് മുൻപൊന്നും അപസ്മാരലക്ഷണങ്ങൾ കാണിക്കാത്തതിനാൽ പെൺകുട്ടിയുടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. മൃതദേഹപരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
വിദ്യാർത്ഥിനിയുടെ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് 19-കാരനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇയാൾ പെൺകുട്ടിയുമായി പതിവായി ഫോണിൽ സംസാരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. തുടർന്ന് 19-കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. താനും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലാണെന്നാണ് പ്രതി നൽകിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഡി.എൻ.എ. പരിശോധന കൂടി നടത്തുമെന്നും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ