- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശിവകാശിയിൽ പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം; മരണസംഖ്യ ഉയരുന്നു; ഒൻപത് സ്ത്രീകളുൾപ്പെടെ 14 പേർ മരിച്ചതായി വിവരം
ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപമുള്ള രണ്ട് പടക്കനിർമ്മാണ ശാലകളിലുണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 14 പേർ മരിച്ചതായാണ് നിലവിൽ പുറത്തുവരുന്ന വിവരം. മരിച്ചവരിൽ ഒമ്പതുപേരും സ്ത്രീകളാണ്. മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് സർക്കാർ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
വിരുദുനഗർ ജില്ലയിൽ ശിവകാശി ടൗണിന് സമീപവും രംഗപാളയത്തും പ്രവർത്തിക്കുന്ന രണ്ട് പടക്കനിർമ്മാണ ശാലകളിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ സ്ഫോടനമുണ്ടായത്. ആദ്യസ്‌ഫോടനം ഉണ്ടായതറിഞ്ഞ് അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തിയതിന് തൊട്ടുപിന്നാലെ സമീപത്ത് തന്നെ രണ്ടാമത്തെ സ്‌ഫോടനവും നടന്നു.
ശിവകാശിക്ക് സമീപമാണ് ആദ്യസ്‌ഫോടനമുണ്ടായത്. മിനിട്ടുകൾക്ക് ശേഷം കമ്മപട്ടി ഗ്രാമത്തിലും സ്‌ഫോടനമുണ്ടായി. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേർന്ന് തീയണച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സഹായധനം പ്രഖ്യാപിച്ചു.
അപകടകാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ദീപാവലിയോടുനബന്ധിച്ച് ശിവകാശിയിലെ പടക്കനിർമ്മാണ ശാലകളെല്ലാം സജീവമായി പ്രവർത്തിക്കുന്നുണ്ട്. തുടർന്ന് ഇവിടങ്ങളിൽ ധാരാളം തൊഴിലാളികളുമുണ്ടായിരുന്നു. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാ?ഗം പേരും തൊഴിലാളികളാണ്. ശിവകാശിയിൽ സമീപകാലത്തുണ്ടായ മൂന്നാമത്തെ അപകടമാണിത്.
മറുനാടന് മലയാളി ബ്യൂറോ