- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തല്ലിയതിന് തിർത്താതെ കരഞ്ഞു; രണ്ട് വയസ്സുകാരിയെ പിതൃസഹോദരി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ജബൽപുർ: രണ്ടു വയസ്സുകാരി നിർത്താതെ കരഞ്ഞതിന്റെ പേരിൽ പിതൃസഹോദരി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉറക്കം നഷ്ടമായ ദേഷ്യത്തിലാണ് യുവതി രണ്ടു വയസ്സുകാരിയായ അനന്തിരവളെ മർദിച്ചശേഷം കഴുത്തു ഞെരിച്ചുകൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ജബൽപുരിലായിരുന്നു സംഭവം. ഹനുമനന്തൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന രാജീവ് നഗർ മേഖലയിൽ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്തു.
കുട്ടിയെ കാണാതെ വീട്ടുകാർ നാടെങ്ങും അന്വേഷിച്ചു നടക്കവെ പൊലീസാണ് വീട്ടിലെ സോഫയുടെ അടിയിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. മുഹമ്മദ് ഷക്കീൽ എന്നയാളുടെ മകളാണ് മരിച്ചത്. ഇയാളുടെ സഹോദരിയാണ് കുട്ടിയെ കഴുത്തുഞെരിച്ചു കൊന്നത്.
ഒരു വീട്ടിൽ സഹോദരങ്ങൾക്കൊപ്പമാണ് മുഹമ്മദ് ഷക്കീലും കുടുംബവും കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കുട്ടി പിതൃസഹോദരിയുടെ മുറിയിലേക്കുപോയി. ഇരുവരും ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് ഉറക്കം വന്ന യുവതി കുട്ടിയോട് അമ്മയുടെ അടുത്തേക്കു പോകാൻ ആവശ്യപ്പെട്ടു.
എന്നാൽ കുട്ടി മുറിക്ക് പുറത്തിറങ്ങാൻ വിസമ്മതിച്ചു. ഇതേത്തുടർന്ന് യുവതി മർദിച്ചപ്പോൾ കുട്ടി അനിയന്ത്രിതമായി കരഞ്ഞു. ഇതിൽ രോഷം കൊണ്ട യുവതി കുട്ടിയുടെ കഴുത്തു ഞെരിക്കുകയായിരുന്നുവെന്നും സോഫയുടെ അടിയിൽ മൃതദേഹം ഒളിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ