- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുർഗാപൂജ പന്തലുകളിലെ പൂവാലശല്യം തടയാൻ നടപടി; ആന്റി റോമിയോ സ്ക്വാഡിനെ നിയോഗിച്ച് ബിഹാർ പൊലീസ്
പട്‌ന: ദുർഗാപൂജ പന്തലുകളിലെ പൂവാലശല്യം തടയാൻ ബിഹാറിലെ ഗോപാൽഗഞ്ചിലും മീർഗഞ്ചിലും ആന്റി റോമിയോ സ്‌ക്വാഡുകളെ നിയോഗിച്ച് ബിഹാർ പൊലീസ് പൂജ പന്തലുകളിലെ തിക്കിനും തിരക്കിനുമിടെ പെൺകുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്മാരെ നിരീക്ഷിക്കാൻ സിസിടിവി ഡ്രോൺ ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. പൂവാല ശല്യത്തെ ചൊല്ലിയുണ്ടാകുന്ന അടിപിടികൾ വർഗീയ സംഘർഷങ്ങൾക്കു കാരണമാകാറുള്ളതു കണക്കിലെടുത്താണ് പൊലീസിന്റെ മുൻകരുതൽ.
ആഘോഷ ദിനങ്ങളിൽ ഗുണ്ടാ ശല്യവും അനിഷ്ട സംഭവങ്ങളുമൊഴിവാക്കാൻ ഗോപാൽഗഞ്ചിൽ പൊലീസ് ഫ്‌ളാഗ് മാർച്ച് നടത്തി. വനിതാ പൊലീസ് സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ഗോപാൽഗഞ്ചിലും മീർഗഞ്ചിലും വിപുലമായ രീതിയിലാണ് ദുർഗാ പൂജ പന്തലുകൾ ഒരുക്കുന്നത്. സമീപ ജില്ലകളിൽ നിന്നും ജനങ്ങൾ പന്തലുകൾ കാണാൻ എത്താറുണ്ട്.
Next Story