- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്: ബി.ആർ.എസ് 95-നും 105-നും ഇടയിൽ സീറ്റുകളിൽ വിജയിക്കുമെന്ന് കെ.സി.ആർ
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ 95-നും 105-നും ഇടയിൽ സീറ്റുകളിൽ ബി.ആർ.എസ് വിജയിക്കുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി യോ?ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016-ലെ നോട്ടുനിരോധനവും കോവിഡ് 19 മഹാമാരിയും തെലങ്കാനയുടെ സാമ്പത്തിക വളർച്ചയെ ബാധിച്ചതായി കെ.സി.ആർ പറഞ്ഞു. പരിമിതികൾ കാരണം ചില വികസന പരിപാടികൾ മന്ദ?ഗതിയിലായി. നിരവധി കഷ്ടപ്പാടുകൾ സഹിച്ച് സംസ്ഥാനം വലിയ ഉയരങ്ങൾ കൈവരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ നേട്ടങ്ങളിലും നാം തൃപ്തരാകരുത്. കൂടുതൽ മികച്ച രീതിയിലുള്ള വികസനം കൈവരിക്കുന്നതിനായി പരിശ്രമിക്കണം. നമ്മൾ ജനങ്ങൾക്ക് നല്ല ജീവിതിനിലവാരം ഉറപ്പുനൽകണം, കെ.സി.ആർ പറഞ്ഞു.
Next Story