- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാർ ഓടിക്കുന്നതിനിടെ സെൽഫി എടുക്കാൻ ഡ്രൈവറുടെ ശ്രമം; വാഹനം നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു
റാഞ്ചി: കാർ നിയന്ത്രണം വിട്ട് പാലത്തിൽ നിന്നും പുഴയിലേക്ക് മറിഞ്ഞുവീണ് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെ ഝാർഖണ്ഡിലെ ദിയോഘർ ജില്ലയിലാണ് അപകടമുണ്ടായത്. കാർ ഓടിക്കുന്നതിനിടെ ഡ്രൈവർ സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടപെട്ട് പാലത്തിൽ നിന്ന് പുഴയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയതിന് ശേഷമാണു കാർ പുറത്തെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ദിയോഘർ സദർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Next Story