- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് തെറിച്ചു വീണ കുട്ടിയെ രക്ഷിച്ച് ആർപിഎഫ്
ചെന്നൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് തെറിച്ചു വീണ കുട്ടിയെ രക്ഷിച്ച് ആർപിഎഫ് ഉദ്യോഗസ്ഥൻ. വിജയപുരയിൽ നിന്ന് വരികയായിരുന്ന പാസഞ്ചർ ട്രെയിൻ ഹുബ്ലി റെയിൽവേ സ്റ്റേഷനിൽ നിർത്തുന്നതിനിടെയായിരുന്നു സംഭവം. ട്രെയിനിൽ നിന്ന് താഴെ വീണ കുട്ടിയെ ഉടൻ തന്നെ ആർപിഎഫ് ഉദ്യോഗസ്ഥൻ രക്ഷിച്ചതിനാൽ വൻ അപകടം ഒഴിവായി.
അപകടത്തിന്റെ സിസിടിവി നിന്നുള്ള അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഓടിക്കൊണ്ടിരിക്കെ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. ഇറങ്ങുന്നതിനിടെ കുട്ടി പാളത്തിലേക്ക് തെന്നി വീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആർപിഎഫ് കോൺസ്റ്റബിൾ ഓടിയെത്തുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. അപകടത്തിൽ കുട്ടിക്ക് നിസാര പരിക്കുകളേറ്റിട്ടുണ്ട്, ആരോഗ്യനില തൃപ്തികരമാണ്.
Next Story