- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജാതീയതയും പ്രാദേശികതയും വേരോടെ പിഴുതെറിയണം; നമ്മൾ ഒരുമിച്ച് ശ്രേഷ്ഠ ഭാരതം നിർമ്മിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ജാതീയതയും പ്രാദേശികതയും വേരോടെ പിഴുതെറിയണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡൽഹി രാംലീല മൈതാനിയിൽ ദസറ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഒരു പാവപ്പെട്ട കുടുംബത്തിന്റെയെങ്കിലും സാമൂഹിക-സാമ്പത്തിക നില ഉയർത്തുന്നതിൽ പങ്ക് വഹിക്കണമെന്നതടക്കമുള്ള 10 പ്രതിജ്ഞകൾ എടുക്കാനും ജനങ്ങളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
'ഇന്നത്തെ രാവണദഹനം, ഒരു കോലം കത്തിക്കൽ മാത്രമല്ല, ജാതീയതയുടെയും പ്രാദേശികതയുടെയും പേരിൽ മാ ഭാരതിയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ ദഹനം കൂടിയാകണം' പ്രധാനമന്ത്രി മോദി പറഞ്ഞു.
രാജ്യത്തിന്റെ എല്ലാ തിന്മകൾക്കും മേൽ ദേശസ്നേഹത്തിന്റെ വിജയത്തിന്റെ ഉത്സവം കൂടിയാകണം വിജയദശമി. സമൂഹത്തിലെ തിന്മകളും വിവേചനങ്ങളും അവസാനിപ്പിക്കാൻ നാം പ്രതിജ്ഞയെടുക്കണം. വികസനത്തിന്റെ പാതയിൽ പുത്തൻ ഊർജ്ജവും പുതിയ പ്രമേയങ്ങളുമായി നാം മുന്നോട്ട് പോകും. നമ്മൾ ഒരുമിച്ച് ശ്രേഷ്ഠ ഭാരതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം അയോധ്യയിലെ രാമജന്മഭൂമിയിൽ ശ്രീരാമക്ഷേത്രം പണിയുന്നത് കാണാൻ ഇന്ന് നമ്മൾ ഭാഗ്യവാന്മാരാണ്. അത് നമ്മുടെ ക്ഷമയുടെ വിജയത്തിന്റെ അടയാളമാണെന്നും മോദി കൂട്ടിച്ചേർത്തു.
'നമ്മൾ ചന്ദ്രനിലെത്തി. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ പോകുകയാണ്. കുറച്ച് ആഴ്ചകൾക്ക് മുമ്പ് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് നാം പ്രവേശിച്ചു.സ്ത്രീശക്തിക്ക് പ്രധാന്യം നൽകി കൊണ്ട് വനിതാസംവരണ ബിൽ പാസാക്കുകയും ചെയ്തു' മോദി പറഞ്ഞു.