- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിവിഷൻ ബെഞ്ചിലെ വനിതാ ജഡ്ജിയോടു കയർത്തു സംസാരിച്ചു; ക്ഷമ പറഞ്ഞ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി
അഹമ്മദാബാദ്: വനിതാ ജഡ്ജിയോട് കയർത്ത് സംസാരിച്ചതിന് ക്ഷമ പറഞ്ഞ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി. ഡിവിഷൻ ബെഞ്ചിലെ സഹ ജഡ്ജിയോടു കയർത്തു സംസാരിച്ചതിൽ് ജസ്റ്റിസ് ബിരേൻ വൈഷ്ണവ് ആണ് ഖേദം പ്രകടിപ്പിച്ചത്. ഒപ്പമുള്ള വനിതാ ജഡ്ജി ജസ്റ്റിസ് മൗന ഭട്ടിനോട് ജസ്റ്റിസ് ബിരേൻ വൈഷ്ണവ് തിങ്കളാഴ്ച കയർത്തു സംസാരിച്ചിരുന്നു.
ഒരു കേസിൽ വിധി പറയുമ്പോൾ ജസ്റ്റിസ് മൗന ഭട്ട് വിയോജിച്ചതാണ് ജസ്റ്റിസ് വൈഷ്ണവിനെ ക്ഷുഭിതനാക്കിയത്. വാഗ്വാദത്തിനുശേഷം ജസ്റ്റിസ് വൈഷ്ണവ് എഴുന്നേറ്റു പോയി. ചൊവ്വാഴ്ച ദസറ അവധിക്കു ശേഷം ഇന്നലെ കോടതി ചേർന്നപ്പോൾ ജസ്റ്റിസ് മൗനയുടെ സാന്നിധ്യത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
Next Story