- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറ്റത്തിന് ശ്രമം; ജമ്മുകശ്മീരിൽ അഞ്ച് ഭീകരരെ വധിച്ച് സൈന്യം
ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിൽ ഏറ്റുമുട്ടലിൽ അഞ്ച് ലഷ്‌കറെ ത്വയ്യിബ ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുകയാണെന്ന് എ.ഡി.ജി.പി കശ്മീർ വിജയ് കുമാർ അറിയിച്ചു. നിയന്ത്രണരേഖയിലൂടെ ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമമാണ് തകർത്തത്.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഇന്ന് പുലർച്ചെ മേഖലയിൽ തിരച്ചിൽ നടത്തിയത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ വധിക്കുകയായിരുന്നു. ജമ്മുകശ്മീർ പൊലീസും സൈന്യവും നടത്തിയ സംയുക്ത ഓപറേഷനിലാണ് ഭീകരതെ വധിച്ചത്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിവിൽ കഴിയുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ആദ്യം രണ്ടുപേരെയാണ് വധിച്ചത്.
Next Story