- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യ ജീവിച്ചിരിക്കേ രണ്ടാംവിവാഹത്തിന് സർക്കാർ ജീവനക്കാർ അനുമതി നേടണം; സർക്കാർ ജീവനക്കാർക്ക് ദ്വിഭാര്യത്വം തെരഞ്ഞെടുക്കുന്നതിൽ ഉത്തരവുമായി ഹിമന്ത ബിശ്വ ശർമ
ദിസ്പുർ: വ്യക്തിനിയമങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും സർക്കാർ ജീവനക്കാർ ദ്വിഭാര്യത്വം തിരഞ്ഞെടുക്കുന്നതിൽ സർക്കാർ അനുമതി നേടണമെന്ന ഉത്തരവുമായി അസം സർക്കാർ. സർക്കാർ അനുമതിയില്ലാതെ ജീവനക്കാർ രണ്ടാം വിവാഹം നടത്താൻ പാടില്ലെന്ന് അസം സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.
സമുദായം രണ്ടാം വിവാഹത്തിനുവദിക്കുന്നുണ്ടെങ്കിൽപോലും സർക്കാർ അനുമതി കൂടിയേ തീരൂ. ഇത്തരത്തിലൊരു നിയമം വർഷങ്ങളായി നിലവിലുണ്ട്. അത് നടപ്പിലാക്കാൻ ഞങ്ങൾ തീരുമാനിച്ചു. രണ്ടു വിവാഹങ്ങൾ ചെയ്ത ജീവനക്കാരുടെ ഭാര്യമാർ അവരുടെ മരണശേഷം ഭർത്താവിന്റെ പെൻഷനു വേണ്ടി തമ്മിൽതല്ലുന്നത് കാണാം, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറയുന്നു.
സംസ്ഥാനത്ത് ബഹുഭാര്യത്വം തടയുമെന്ന് ഹിമന്ത നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിദഗ്ധ സമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ 20-നാണ് ജീവനക്കാർക്കുള്ള ഉത്തരവ് ഇറക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ബഹുഭാര്യത്വം തടയുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടപടിക്കൊരുങ്ങുകുയാണെന്ന് ഹിമന്ത ശർമ ജീവനക്കാരെ അറിയിച്ചിരുന്നു. ഭാര്യ ജീവിച്ചിരിക്കെ സർക്കാർ ഉദ്യോഗസ്ഥർക്ക് മറ്റൊരു വിവാഹത്തിന് അനുമതിയില്ലെന്നും എന്നാൽ വ്യക്തിനിയമം അതിന് അനുവദിക്കുന്നുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സമാനമായി, സർക്കാർ ജീവനക്കാരായ സ്ത്രീകൾക്കും ഭർത്താവ് ജീവിച്ചിരിക്കെ രണ്ടാം വിവാഹത്തിന് അനുമതിയില്ലെന്നും ഉത്തരവിലുണ്ട്.