- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലാലു പ്രസാദ് യാദവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്; സിനിമയുടെ സഹനിർമ്മാതാവായി മകൻ തേജസ്വി
പട്‌ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ബിഹാർ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലുമായി നിറഞ്ഞുനിന്ന ലാലു പ്രസാദ് യാദവിനെ കുറിച്ചു പുറത്ത് അറിയപ്പെടാത്ത പല കാര്യങ്ങളും ചലച്ചിത്രത്തിലുണ്ടാകും. പ്രകാശ് ഝാ നിർമ്മിക്കുന്ന സിനിമയ്ക്കായി ലാലുവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും പണം മുടക്കുന്നുണ്ട്. പാർട്ടിയുമായി ബന്ധപ്പെട്ട അടുത്തവൃത്തമാണ് വിവരം പുറത്തുവിട്ടത്.
ലാലു സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് അഞ്ചാറു മാസമായി. അടുത്ത വർഷം സിനിമ പുറത്തിറക്കാനാണ് ശ്രമം. തിരക്കഥയുടെ അവസാന മിനുക്കുപണികളിലാണു ചലച്ചിത്ര പ്രവർത്തകർ. അഭിനേതാക്കളെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഹിന്ദി സിനിമയിൽ നിന്നുള്ളവരാകും അഭിനേതാക്കളിൽ കൂടുതലുമെന്നാണ് അറിയുന്നത്.
Next Story