- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗളൂരു വീരഭദ്ര നഗറിൽ വൻ തീപിടിത്തം; ബസ് ഡിപ്പോയിൽ നിർത്തിയിട്ട പത്തോളം ബസുകൾ കത്തി നശിച്ചു; തീ അണയ്ക്കാൻ തീവ്രശ്രമം
ബംഗളൂരു: ബംഗളൂരുവിൽ വീരഭദ്ര നഗറിൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗാരിജിൽ വൻ തീപിടുത്തം. നിർത്തയിട്ടിരുന്ന പത്തോളം ബസുകൾ കത്തി നശിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്‌നിശമന സേന സ്ഥലത്തെത്തയിട്ടുണ്ട്. തീ പിടിത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയിൽ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന സ്വകാര്യ ബസുകൾക്ക് തീപിടിച്ചു. തീ അണയ്ക്കാൻ തീവ്രശ്രമം തുടരുകയാണ്. സ്ഥലത്തേക്ക് കൂടുതൽ ഫയർഫോഴ്‌സ് യൂനിറ്റുകൾ എത്തി. തീ കൂടുതൽ വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങളാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. തീപടരാനുണ്ടായ കാരണം വ്യക്തമല്ല. സ്ഥലത്ത് പൊലീസും എത്തിയിട്ടുണ്ട്.
#WATCH | Private buses parked in a bus depot in Bengaluru's Veerabhadranagar catch fire
- ANI (@ANI) October 30, 2023
Detailed awaited. pic.twitter.com/gC0WAmksCZ