- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുൽവാമയിൽ ഭീകരരുടെ വെടിവെപ്പ്; ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുടെ വെടിയേറ്റ് ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. യു.പി. സ്വദേശിയായ മുകേഷ് ആണ് മരിച്ചതെന്ന് കശ്മീർ പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സക്കിടെയാണ് മരിച്ചത്. സംഭവസ്ഥലം ഉൾപ്പെടെയുള്ള പ്രദേശം നിരീക്ഷണത്തിലാണെന്നും പരിശോധന ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തെകുറിച്ചുള്ള കൂടുതൽ വിവങ്ങൾ ലഭിച്ചിട്ടില്ല.
ഞായറാഴ്ച വൈകീട്ട് ശ്രീനഗറിൽ കുട്ടികൾക്കൊപ്പം മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന പൊലീസുകാരനെ ഭീകരവാദികൾ വെടിവെച്ചതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. ആക്രമണത്തിൽ ഇൻസ്‌പെക്ടർ മസ്‌റൂർ അഹമ്മദ് വാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരത്തിൽ ഒന്നിലധികം വെടിയേറ്റ ഇദ്ദേഹം തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
ആക്രമണത്തെ തുടർന്ന് സുരക്ഷാസേന അതീവ ജാഗ്രതയിലായിരുന്നു. അതിനിടെ, കുപ്വാര ജില്ലയിൽ നിയന്ത്രണരേഖ മറികടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സുരക്ഷാസേന വധിച്ചതായി അധികൃതർ അറിയിച്ചു. കെറാൻ സെക്ടറിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.