- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടിൽ അതിക്രമിച്ച് കയറി സഹപാഠിയെ പീഡിപ്പിച്ചു; എൽഎൽബി വിദ്യാർത്ഥി അറസ്റ്റിൽ
നോയിഡ: നോയിഡയിലെ ഹൗസിങ് സൊസൈറ്റിയിലെ വീട്ടിൽ അതിക്രമിച്ച് കയറി സഹപാഠിയെ പീഡിപ്പിച്ച എൽഎൽബി വിദ്യാർത്ഥി അറസ്റ്റിൽ. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതി തൻവീർ അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലെ സെക്ടർ 137ലെ ഹൗസിങ് സൊസൈറ്റിയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
തൻവീറും പരാതിക്കാരിയും നോയിഡയിലെ ഒരു കോളജിലെ ഒന്നാം വർഷ എൽഎൽബി വിദ്യാർത്ഥികളാണെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ നോയിഡ) ഹൃധേഷ് കതേരിയ പറഞ്ഞു.
ഒക്ടോബർ 29 ന്, ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ, സുഹൃത്തുക്കളോടൊപ്പം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി. ഇവിടെ വച്ചും ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനൊടുവിലാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.
സംഭവത്തിൽ തൻവീർ അഹമ്മദിനെ ഇന്ന് അറസ്റ്റ് ചെയ്യുകയും പ്രാദേശിക കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന പത്ത് പേരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇവർക്കെതിരെയും പൊലീസ് കേസെടുത്തു.