- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി ഐഐടി വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; മകൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വിദ്യാർത്ഥിയുടെ പിതാവ്; ഒരു വർഷത്തിനിടെ സമാനമായ മൂന്നാമത്തെ സംഭവം
ന്യൂഡൽഹി: ഡൽഹി ഐ.ഐ.ടി വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാലാംവർഷ ബിടെക് വിദ്യാർത്ഥിയായ പനവ് ജയിൻ (23) ആണ് മരിച്ചത്. ഈസ്റ്റ് ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ വീട്ടിലായിരുന്നു കുടുംബത്തോടൊപ്പം പനവ് താമസിച്ചിരുന്നത്.
വ്യായാമംചെയ്യുന്ന കമ്പിയിൽ തൂങ്ങിയനിലയിൽ രക്ഷിതാക്കളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മകൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ചികിത്സിച്ചിരുന്നതായും വിദ്യാർത്ഥിയുടെ പിതാവ് പൊലീസിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഡൽഹി ഐ.ഐ.ടി.യിൽ ഈ വർഷം നടക്കുന്ന മൂന്നാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണിത്. സെപ്റ്റംബറിൽ 21കാരനായ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചിരുന്നു. മാനസിക സമ്മർദമാണ് ജീവനൊടുക്കാൻ കാരണമെന്നായിരുന്നു അന്ന് കണ്ടെത്തിയത്.
ജൂലൈയിൽ 20-കാരനായ വിദ്യാർത്ഥിയെയും സമാനരീതിരിയിൽ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയിരുന്നു. ക്യാമ്പസിനുള്ളിലെ ജാതിവിവേചനം ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഇതിനെതിരെ ഏറെനാളായി കോളേജിൽ പ്രതിഷേധം ശക്തമാണ്.