മുംബൈ: സെൻട്രൽ മുംബൈയിൽ കവർച്ചയ്ക്കിടെ 75കാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി ജനലിലൂടെ പുറത്തെറിഞ്ഞു. വദാലയിലാണ് സംഭവം. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വദാല സ്വദേശിയായ മുഹമ്മദ് ഫായിസ് റഫീഖ് സയ്യിദ് (27) ആണ് അറസ്റ്റിലായത്.

സുഗ്രാബി ഹുസൈൻ മുല്ല എന്ന 75-കാരിയാണ് കൊല്ലപ്പെട്ടത്. ആഭരണങ്ങൾ തട്ടിപ്പറിക്കുന്നത് തടഞ്ഞപ്പോൾ ഫായിസ് ഇരുമ്പുദണ്ഡുകൊണ്ട് സ്ത്രീയുടെ തലയ്ക്കടിക്കുകയായിരുന്നു. സുഗ്രാബി തൽക്ഷണം മരിച്ചു. തുടർന്ന് പ്രതി മൃതദേഹം ചാക്കിലാക്കി ജനലിലൂടെ പുറത്തേക്കെറിയുകയായിരുന്നു.

തെളിവ് നശിപ്പിക്കാനായി പ്രതി മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്നും പൊലീസ് പറഞ്ഞു. മുഖം പൂർണ്ണമായി കത്തിപ്പോയതിനാൽ മൃതദേഹം തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടി. മുടിയുടെ നിറവും ആഭരണങ്ങളും പ്രദേശവാസികളെ കാണിച്ചാണ് പൊലീസ് ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്.