- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ 65 സീറ്റിൽ മത്സരിക്കുമെന്ന് സമാജ്വാദി പാർട്ടി
ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പിയിലെ ആകെയുള്ള 80 സീറ്റുകളിൽ 65 എണ്ണത്തിലും മത്സരിക്കുമെന്ന് സമാജ്വാദി പാർട്ടി. സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിലാണ്. ബാക്കിയുള്ള 15 സീറ്റുകൾ കോൺഗ്രസിനും ഇന്ത്യ മുന്നണിയിലെ മറ്റു കക്ഷികൾക്കുമായി നീക്കിവെക്കാനാണ് എസ്‌പി തീരുമാനം.
പ്രതിപക്ഷ ഐക്യം പരാജയപ്പെട്ടാൽ എല്ലാ സീറ്റിലും ബിജെപിയോട് ഒറ്റയ്ക്കു പോരാടുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അടുത്ത വർഷവും ഇന്ത്യ മുന്നണി നിലനിൽക്കുമെങ്കിൽ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും, 1999 മുതൽ കോൺഗ്രസിന്റെ തട്ടകമായിരുന്ന അമേഠിയിലും സമാജ്വാദി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തില്ല. മധ്യപ്രദേശിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസുമായുള്ള ഭിന്നതയ്ക്കിടെയാണ് സമാജ്വാദി പാർട്ടിയുടെ പ്രഖ്യാപനം.
Next Story