- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിഷം കലർന്ന പുകമഞ്ഞ്! ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; സ്‌കൂളുകൾക്ക് രണ്ട് ദിവസത്തേക്ക് അവധി
ന്യൂഡൽഹി: ഡൽഹിയിൽ വിവിധയിടങ്ങളിൽ വായുനിലവാര സൂചിക അതീവ ഗുരുതര പരിധി കടന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്ക് അടുത്ത രണ്ട് ദിവസത്തേക്ക് അവധി നൽകിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വിഷം കലർന്ന പുകമഞ്ഞിന്റെ കട്ടിയുള്ള പാളിയിലേക്കായിരുന്നു വെള്ളിയാഴ്ച ഡൽഹിയിലെ ജനം ഉണർന്നത്.
ഡൽഹിയിൽ താമസിക്കുന്ന രണ്ടുകോടി ആളുകൾക്കിടയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കാൻ കാരണമാകും. കണ്ണുകളിൽ അസ്വസ്ഥതയും തൊണ്ടയിൽ ചൊറിച്ചിലും അനുഭവപ്പെട്ടതായി ആളുകൾ പറയുന്നു. അടുത്ത തിങ്കളാഴ്ചയാണ് ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിന് ഡൽഹിയിൽ നടക്കുകയാണ്.
ശൈത്യകാലം ശക്തി പ്രാപിച്ചതിന് പിന്നാലെയാണ് ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായത്. കഴിഞ്ഞ വായുമലിനീകരണം ചർച്ച ചെയ്യാൻ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുടെ നേതൃത്വത്തിൽ യോഗം ചേരും. വായുനിലവാര സൂചിക 400ന് മുകളിൽ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ തുടർച്ചയായ അഞ്ച് ദിവസത്തേക്ക് നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായ് ബുധനാഴ്ച പറഞ്ഞിരുന്നു.
വാഹന മലിനീകരണം തടയുന്നതിനായി ഡൽഹി സർക്കാർ 'റെഡ് ലൈറ്റ് ഓൺ ഗാഡി ഓഫ്' കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനും വാഹന മലിനീകരണം കുറയ്ക്കുന്നതിനുമായി 1,000 സ്വകാര്യ സി.എൻ.ജി. ബസുകൾ വാടകയ്‌ക്കെടുക്കാനും സർക്കാർ തീരുമാനിച്ചു. പഞ്ചാബിലും ഹരിയാണയിലും വൈക്കോൽ കത്തിക്കുന്നത് വർധിച്ചത് തലസ്ഥാനത്ത് മലിനീകരണം ക്രമാതീതമായി ഉയരുന്നതിന് ഇടയാക്കിയതായി ഡൽഹി മലിനീകരണ നിയന്ത്രണ സമിതി ചൂണ്ടിക്കാട്ടി.