ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം (ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ) ഒമ്പത് സീറ്റിൽ മത്സരിക്കുമെന്ന് പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. സിറ്റിങ് എംഎ‍ൽഎമാരായി പാർട്ടിക്ക് ഏഴുപേരുണ്ട്. ഈ മണ്ഡലങ്ങൾ കൂടാതെ രാജേന്ദ്ര നഗറിലും ജൂബിലി ഹിൽസിലുമാണ് മത്സരിക്കുക. ജൂബിലി ഹിൽസിൽ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ഉവൈസിയുടെ ഇളയ സഹോദരനും സിറ്റിങ് എംഎ‍ൽഎയുമായ അക്‌ബറുദ്ദീൻ ചന്ദ്രയങ്കുട്ട മണ്ഡലത്തിൽത്തന്നെ മത്സരിക്കും.

എ.ഐ.എം.ഐ.എം സ്ഥാനാർത്ഥികൾ എവിടെ മത്സരിച്ചാലും അവർക്ക് വോട്ട് ചെയ്യാനും ബാക്കി സീറ്റുകളിൽ ബി.ആർ.എസിനെ വിജയിപ്പിക്കാനും താൻ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ഹൈദരാബാദ് എംപി കൂടിയായ ഉവൈസി പറഞ്ഞു.