- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകളെ ട്രെയിൻ കയറ്റി വിടാൻ സ്റ്റേഷനിൽ എത്തി; പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കവെ ട്രെയിൻ ഓടിത്തുടങ്ങി; പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട് പിതാവിന് ദാരുണാന്ത്യം
ലക്നൗ: മകളെ ട്രെയിനിൽ കയറ്റി ഇരുത്തിയ ശേഷം തിരിച്ചിറങ്ങവെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട് പിതാവിന് ദാരുണാന്ത്യം. ആഗ്രയിൽ രാജാ കി മാണ്ഡി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ആഗ്രയിലെ പ്രശസ്ത ലാപ്രോസ്‌കോപ്പിക് സർജൻ ഡോ. ലഖൻ സിങ് ഗാലവ് ആണ് മരിച്ചത്.
മകളെ ട്രെയിൻ കയറ്റി വിടാൻ സ്റ്റേഷനിൽ എത്തിയതായിരുന്നു ലഖൻ സിങ്. മകളെ ട്രെയിനിൽ ഇരുത്തിയ ശേഷം പുറത്തേക്ക് ഇറങ്ങാൻ നിൽക്കുന്നതോട് കൂടി ട്രെയിൻ ചലിച്ചു തുടങ്ങി. ഈ സമയം പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കവെയായിരുന്നു പിതാവ് അപകടത്തിൽപ്പെട്ടത്.
Next Story