മുംബൈ: വിവഹാ വാഗ്ദാനം നൽകി പലതവണ ബലാത്സംഗം ചെയ്തതെന്ന യുവതിയുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്ത് മുംബൈ പൊലീസ്. മുംബൈയിലെ നവി മുംബൈ സ്വദേശിയായ 33 വയസുകാരിയാണ് ഞായറാഴ്ച പരാതി നൽകിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാവുകയും ചെയ്ത യുവാവിനെതിരെയാണ് പരാതി. ഇയാൾ സിംഗപ്പൂരിലാണ് താമസിപ്പിക്കുന്നതെന്നും യുവതി പരാതിയിൽ പറയുന്നു.

യുവതിയുടെ ആരോപണം കണക്കിലെടുത്ത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (2) വകുപ്പ് പ്രകാരം ഒരു സ്ത്രീയെ പല തവണ ബലാത്സംഗം ചെയ്തുവെന്നുള്ള കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2020 ഡിസംബർ മാസം മുതൽ 2023 മാർച്ച് വരെയുള്ള രണ്ട് വർഷത്തിലധികം കാലയളവിൽ പല തവണയായി തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതിയിൽ യുവചി ആരോപിക്കുന്നു. നവി മുംബൈയിലെയും മുംബൈയിലെയും സിംഗപ്പൂരിലെയും ഹോട്ടലുകളിലും ലോഡ്ജുകളിലും വച്ചായിരുന്നു ബലാത്സംഗങ്ങൾ നടന്നതാണ് യുവതി ആരോപിക്കുന്നത്.

കുറ്റാരോപിതനായ യുവാവിനെ മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാവുകയും ചെയ്തു. ഇയാൾ തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയ ശേഷം പല സ്ഥലങ്ങളിൽ കൊണ്ടുപോയി പല തവണ ബലാത്സംഗം ചെയ്തുവെന്നാണ് പ്രധാന ആരോപണം. ഇതിന് പുറമെ മോശമായ തരത്തിലുള്ള തന്റെ വീഡിയോ ക്ലിപ്പുകൾ ചിത്രീകരിച്ചുവെന്നും യുവാവിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് തുടർ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആരെയും ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.