- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഝാർഖണ്ഡിലെ ദുംകയിൽ വനവാസി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ക്രൂരത പതിനാറുകാരിയോട്
റാഞ്ചി: ഝാർഖണ്ഡിലെ ദുംകയിൽ വനവാസി വിഭാഗത്തിൽപ്പെട്ട പതിനാറുകാരിയായ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ദുംകയിലെ മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ സെപ്റ്റംബർ 25 നാണ് കൂട്ടബലാത്സംഗം നടന്നത്.
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്യാൻ ഒരുപാട് സമയമെടുത്തെന്നും വീഴ്ച പറ്റിയെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിജയ് കുമാർ പറഞ്ഞു. മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്നവരെ അന്വേഷിക്കുകയാണെന്നും ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ദുംകയിൽ നടന്ന ഇത്തരം നിരവധി സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇരയായ പെൺകുട്ടിക്ക് കൗൺസിലിങ് നൽകുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്