- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്യലഹരിയിൽ തന്നെ കടിക്കാൻ പാമ്പിനെ വെല്ലുവിളിച്ചു; സ്വന്തം നാവു പോലും പാമ്പിനെ നേരെ നീട്ടിക്കൊടുത്തു; സാഹസിക വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് പാമ്പുകടിയേറ്റു മരിച്ചു
ദിയോറിയ: മദ്യലഹരിയിൽ വിഷപാമ്പിനെ എടുത്ത് കയ്യിലും കഴുത്തിലും ചുറ്റുകയും തന്നെ കടിക്കാൻ വെല്ലുവിളിക്കുകയും ചെയ്ത യുവാവ് അതേ പാമ്പിന്റെ കടിയേറ്റു മരിച്ചു. പാമ്പിനൊപ്പം സാഹസിക വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് യുവാവ് പാമ്പുകടിയേറ്റു മരിച്ചത്. 22കാരനായ രോഹിത് ജയ്‌സ്വാളാണ് മരിച്ചത്. ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലാണ് സംഭവം.
അഹിരൗലി ഗ്രാമത്തിൽ നിന്നുള്ള രോഹിത് മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. മദ്യലഹരിയിൽ താൻ ഭഗവാൻ ശിവനാണെന്ന് നടിച്ച് തന്നെ കടിക്കാൻ രോഹിത് പാമ്പിനെ വെല്ലുവിളിക്കുകയായിരുന്നു. പാമ്പിനെ എടുത്ത കയ്യിലും കഴുത്തിലും ചുറ്റുകയും ചെയ്തു. കടിക്കാനായി സ്വന്തം നാവു പോലും പാമ്പിനെ നേരെ നീട്ടിക്കൊടുത്തു രോഹിത്.
സിഗരറ്റ് വലിക്കുന്നതിനിടെ പാമ്പിനെ കൈകൊണ്ട് അടിക്കുന്നതും വീഡിയോയിൽ കാണാം.ശംഖുവരയൻ വിഭാഗത്തിൽ പെടുന്ന പാമ്പ് കടിച്ചതാണ് രോഹിതിന്റെ മരണത്തിലേക്ക് നയിച്ചത്.
4 മിനിറ്റും 38 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. പാമ്പുകടിയേറ്റാണ് മരണം സംഭവിച്ചതെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി ഖുഖുണ്ടു പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള സന്തോഷ് കുമാർ സിങ് പറഞ്ഞു. മാതാപിതാക്കൾ സിലിഗുരിയിലാണ് താമസിക്കുന്നത്. ആറ് മക്കളിൽ ഇളയവനായ ജയ്‌സ്വാൾ അവിവാഹിതനാണ്. മറ്റ് സഹോദരന്മാർ ഗ്രാമത്തിന് പുറത്ത് ജോലി ചെയ്യുകയാണ്.