- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടക ബാങ്ക് ജനറൽ മാനേജർ വീട്ടിൽ മരിച്ച നിലയിൽ; കഴുത്തിനും വയറിനും മുറിവേറ്റു; അന്വേഷണം തുടരുന്നു
മംഗളൂരു: കർണാടക ബാങ്കിന്റെ ജനറൽ മാനേജരും ചീഫ് കംപ്ലയൻസ് ഓഫീസറുമായ (സിസിഒ) കെ എ വദിരാജിനെ (51) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരു നഗരത്തിലെ അപ്പാർട്ടുമെന്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് കത്തി കണ്ടെടുത്തതായും കഴുത്തിനും വയറിനും മുറിവേറ്റതായും പൊലീസ് പറഞ്ഞു.
എജെ ഹോസ്പിറ്റലിൽ നിന്ന് രാവിലെ 11:30 ഓടെയാണ് പൊലീസിന് വിവരം ലഭിച്ചതെന്ന് സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ 8.30നും 10.30നും ഇടയിലാണ് സംഭവം. മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. 33 വർഷമായി കർണാടക ബാങ്കിലെ ജീവനക്കാരനാണ് വദിരാജ്. ക്ലർക്കായി തുടങ്ങിയ വദിരാജ് പടിപടിയായി ജനറൽ മാനേജർ പദവിയിലെത്തി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം.