- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോച്ച് പ്ലാറ്റ്ഫോമിനു പുറത്തായി നിന്നു; ട്രാക്കിലേക്ക് ചാടിയിറങ്ങുന്നതിനിടെ വീണ് പരിക്കേറ്റു; പരാതിയിൽ റെയിൽവേക്ക് മുപ്പതിനായിരം രൂപ പിഴ
ചെന്നൈ: പ്ലാറ്റ്ഫോമിനു വെളിയിൽ ട്രെയിൻ നിർത്തിയതിനെ തുടർന്ന് യാത്രക്കാരൻ വീണ് പരിക്കേറ്റതിന് റെയിൽവേക്ക് മുപ്പതിനായിരം രൂപ പിഴ. കോച്ച് പ്ലാറ്റ്ഫോമിനു പുറത്തായി വന്നതിനാൽ ട്രാക്കിലേക്ക് ചാടിയിറങ്ങപ്പോഴാണ് ഒരാൾക്ക് പരിക്കേറ്റത്.
2021 ഡിസംബറിൽ ഗുജറാത്തിലെ അങ്ക്ലേശ്വർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം നടന്നത്. നവജീവൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ മൂന്ന് എ.സി. കോച്ച് പ്ലാറ്റ്ഫോമിന് പുറത്തായാണ് സ്റ്റേഷനിൽ നിർത്തിയത്.
സെക്കൻഡ് എസി കോച്ചിലുണ്ടായിരുന്ന ചെന്നൈ സ്വദേശിയായ കെ.വി. രമേശ് എന്നയാൾക്ക് ട്രാക്കിലേക്ക് ചാടിയിറങ്ങുന്നതിനിടെ വീണ് പരിക്കേറ്റു. തുടർന്ന് പരാതിയുമായി ചെന്നൈ ജില്ല ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് കമ്മീഷൻ രമേശിന് 25000 രൂപ പിഴ നൽകണമെന്ന് ഉത്തരവിട്ടു. കോടതി നടത്തിപ്പിനായി 5000 രൂപ നൽകണമെന്നും വ്യക്തമാക്കി.
Next Story