- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീർ ദാൽ തടാകത്തിലെ ഹൗസ് ബോട്ടുകളിൽ വൻതീപിടിത്തം; ആളപായമില്ലെന്ന് അധികൃതർ
ശ്രീനഗർ: കശ്മീർ ദാൽ തടാകത്തിലെ ഹൗസ് ബോട്ടുകളിൽ വൻതീപിടിത്തം. നിരവധി ബോട്ടുകൾ അഗ്‌നിക്കിരയായെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെ 5.15നായിരുന്നു തീപിടിത്തം. തീ നിയന്ത്രിച്ചതായും ആളപായം ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഗാട്ട് നമ്പർ ഒമ്പതിന് സമീപത്തെ ഹൗസ്ബോട്ടിനാണ് ആദ്യം തീപിടിച്ചത്. പിന്നീട് സമീപത്തെ ബോട്ടുകളിലേക്ക് തീ പടരുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അഞ്ച് ബോട്ടുകൾ പൂർണമായും മറ്റുള്ളവ ഭാഗികമായും നശിച്ചു.
അപകടകാരണം വ്യക്തമല്ലെങ്കിലും കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. കശ്മീരിലെ രണ്ടാമത്തെ വലിയ തടാകമായ ദാൽ, വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ബ്രിട്ടീഷ് കാലഘട്ടത്തിലെ നിർമ്മാണരീതിയിലുള്ള ഹൗസ് ബോട്ടുകളാണ് ഇവിടത്തെ പ്രത്യേകത.
Next Story