- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്‌കൂളിലെ ശുചിമുറിയിൽ ആറാം ക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി; പ്രധാനാധ്യാപകൻ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസെടുത്തു
ഭുപനേശ്വർ: ഒഡീഷയിൽ സ്‌കൂളിലെ ശുചിമുറിയിൽ ആറാം ക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിൽ സർക്കാർ സ്‌കൂളിലാണ് സംഭവം. സംഭവത്തിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രധാനാധ്യാപകനും മറ്റൊരു അദ്ധ്യാപികയും ചേർന്ന് കുട്ടിയം ബലമായി ശുചിമുറിയിലേക്ക് കയറ്റിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. നവംബർ 9ന് വയറിന് താഴെ വേദന അനുഭവപ്പെട്ടതോടെയാണ് പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയുന്നത്.
ഇതിന് പിന്നാലെ മാതാപിതാക്കൾ കുണ്ടേയ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പ്രധാനാധ്യാപകനേയും മറ്റൊരു അദ്ധ്യാപികയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും, പോക്‌സോ നിയമവും പ്രകാരം കേസെടുത്തിട്ടുണ്ട്. പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്.