ലക്നൗ: അയോധ്യയിൽ ദീപാവലി ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ ഒരുങ്ങുന്നു. ദീപാവലി ദിവസം 24 ലക്ഷം മൺചിരാതുകളിൽ വെളിച്ചം പകരാനാണ് നിലിവിൽ പദ്ധതിയിട്ടിരിക്കുന്നത്. ഗിന്നസ് റെക്കോഡാണ് ലക്ഷ്യം. മൂന്ന് മണിയോടെ ആരംഭിക്കുന്ന പരിപാടികൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും.

25,000 വളണ്ടിയർമാർ ചിരാതുകളിൽ വെളിച്ചം പകരുന്നതിൽ പങ്കാളികളാകും. ഗിന്നസ് ബുക്ക ഓഫ് വേൾഡ് റെക്കോഡ്സ് അധികൃതരും ചടങ്ങിൽ പങ്കെടുക്കും. ഡ്രോൺ ക്യാമറ ഉപയോഗിച്ച് എത്ര ചിരാതുകളിൽ വെളിച്ചം പകർന്നുവെന്ന് വിലയിരുത്തും. ദീപോത്സവത്തിന് ശേഷം ലേസർ ഷോ സംഘടിപ്പിക്കും.

കഴിഞ്ഞ വർഷം 20,000 വളണ്ടിയർമാർ 15 ലക്ഷം ചിരാതുകൾ ഒരുക്കി ഗിന്നസ് റെക്കോഡ് ഇട്ടിരുന്നു. അയോധ്യയിലെ സരയൂ നദിക്കരയിലായിരുന്നു ഇത്. 14 പൊലീസ് സോണുകളായി വിഭജിച്ച് ഇത്തവണ അയോധ്യയിൽ സുരക്ഷയൊരുക്കുമെന്ന് അയോധ്യ റേഞ്ച് ഇൻസ്പെക്ടർ ജനറൽ പറയുന്നു.