- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൂറത്ത് റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് ഒരാൾ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് ഒരാൾ മരിച്ചു. ബിഹാർ സ്വദേശിയായ അങ്കിത് വീരേന്ദ്രകുമാർ സിങ് (36) ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം.
ദീപാവലിക്ക് നാട്ടിലേക്ക് പോകാനായി ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ സൂറത്ത് റെയിൽവേ സ്റ്റേഷനിൽ തടിച്ചുകൂടിയിരുന്നു. ഇവർ കൂട്ടത്തോടെ സൂറത്ത്-ബാഗൽപുർ എക്സ്പ്രസിൽ കയറാൻ ശ്രമിച്ചതാണ് തിക്കുംതിരക്കും അനുഭവപ്പെടാൻ കാരണം.
അങ്കിത് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ട്. തളർന്നുവീണ ചിലർക്ക് റെയിൽവേ പൊലീസ് പ്രാഥമിക ചികിത്സ നൽകി. ശ്വാസതടസ്സം അനുഭവപ്പെട്ടവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കേന്ദ്ര റെയിൽവേ സഹമന്ത്രിയും സൂറത്ത് എംപിയുമായ ദർശന ജർദോഷ് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
Next Story