മനാമ: ബഹ്‌റൈനിൽ സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തിൽ ഇന്ത്യക്കാരൻ മരിച്ചു. വെസ്റ്റേൺ അൽ അക്കർ പ്രദേശത്താണ് അപകടമുണ്ടായത്. ഉത്തർപ്രദേശ് ലഖ്‌നൗ സുൽത്താൻപൂർ സ്വദേശി സദ്ദാം ഹുസൈനാണ് (30) മരിച്ചത്.

അപകടത്തിൽ മൂന്ന് ജോലിക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ജോലിക്കിടെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. പരിക്കേറ്റവരെ നാഷണൽ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ സിവിൽ ഡിഫൻസ് സംഘം അന്വേഷണം നടത്തുകയാണ്.