ഭോപാൽ: മധ്യപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്തുന്ന ബിജെപി. സർക്കാർ സംസ്ഥാനത്തെ മുഴുവൻപേർക്കും അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിൽ ദർശനസൗകര്യം ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദിഷ ജില്ലയിലെ സിറോഞ്ച് നിയമസഭാമണ്ഡലത്തിൽ ബിജെപി.യുടെ തിരഞ്ഞെടുപ്പുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഞാൻ ബിജെപി. അധ്യക്ഷനായിരുന്ന കാലത്ത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രാമക്ഷേത്രനിർമ്മാണം എന്നുതുടങ്ങുമെന്നാണ് എന്നോട് ചോദിച്ചുകൊണ്ടിരുന്നത്. 2024 ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ നടക്കും. മധ്യപ്രദേശുകാർക്ക് അയോധ്യയിലെ രാമക്ഷേത്രത്തിൽപോയി പ്രാർത്ഥന നടത്താൻ പണം ചെലവഴിക്കേണ്ടിവരില്ല. പുതിയ ബിജെപി. സർക്കാർ ജനങ്ങൾക്ക് ഘട്ടംഘട്ടമായി അതിന് അവസരമൊരുക്കും'' -അദ്ദേഹം പറഞ്ഞു.