- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൊട്ടതെല്ലാം വിവാദം; നിതീഷ് കുമാറിന്റെ ചടങ്ങുകളിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം
പട്‌ന: വിവാദങ്ങൾ വിട്ടൊഴിയാതെ പിന്തുടർന്നതോടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ചടങ്ങുകളിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. അടുത്തിടെ നിതീഷ് നടത്തിയ സ്ത്രീ വിരുദ്ധ, ദലിത് വിരുദ്ധ പരാമർശങ്ങൾ ദേശീയ തലത്തിൽ പ്രതികൂല വാർത്തയായ സാഹചര്യത്തിലാണ് മാധ്യമങ്ങൾക്ക് മുഖ്യമന്ത്രിയുമായി ഇടപെടുന്നതിൽ നിയന്ത്രണം ആരംഭിച്ചത്.
മുഖ്യമന്ത്രി പങ്കെടുത്ത നെഹ്‌റു ജയന്തി ആഘോഷ ചടങ്ങിൽ മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ല. വേദിക്കു പുറത്തു കാത്തു നിന്ന മാധ്യമങ്ങളെ കണ്ടില്ലെന്നു നടിച്ചു മുഖ്യമന്ത്രി മടങ്ങുകയും ചെയ്തു.വിവാദങ്ങൾ കെട്ടടങ്ങുന്നതു വരെ മാധ്യമങ്ങളിൽ നിന്നകലം പാലിക്കാനാണ് നിതീഷിന്റെ തീരുമാനം.
Next Story