മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെൽത്തങ്ങാടിയിലെ കെ. കേശവ്(43) ആണ് അറസ്റ്റിലായത്.

കുട്ടിയുടെ രക്ഷിതാക്കളുമായി സൗഹൃദമുള്ള പ്രതി വീട്ടിൽ സന്ദർശകനുമാണ്. മകൾ ഗർഭിണിയായ ശേഷമാണ് രക്ഷിതാക്കൾ പീഡനം അറിയുന്നത്. മാതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നു.