- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറുമാസത്തിനിടെ ഒരേ വീട്ടിൽ മൂന്നു തവണ മോഷണം; രണ്ട് പ്രതികൾ പിടിയിൽ
തിരുവനന്തപുരം: ആറുമാസത്തിനിടെ ഒരേ വീട്ടിൽ മൂന്നു തവണ മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പാലോട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെരിങ്ങമ്മല ബൗണ്ടർമുക്ക് മീരാൻവീട്ടിക്കരിക്കകം ബ്ലോക്ക് നമ്പർ 9ൽ മിഥുൻ (19), പെരിങ്ങമ്മല മത്തായിക്കോണം തടത്തരികത്തു വീട്ടിൽ അഭിലാഷ് (18) എന്നിവരാണ് അറസ്റ്റിലായത്.
പാലോട് മത്തായികോണത്തു സ്മിതയുടെ വീട്ടിലാണ് മൂന്നു തവണ മോഷണം നടന്നത്. ലോറി ഡ്രൈവറായ സ്മിതയുടെ ഭർത്താവ് ജോലിക്ക് പോകുന്ന സമയം ഭാര്യയെയും കുട്ടികളെയും കുടുംബ വീട്ടിൽ താമസിപ്പിക്കുന്ന വിവരം മനസിലാക്കിയാണ് പ്രതികൾ മോഷണം നടത്തിയത്. അവസാനം മോഷ്ടിച്ച സ്വർണഭരണങ്ങൾ വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.
പാലോട് എസ്.എച്ച്.ഒ പി. ഷാജിമോൻ, എസ്‌ഐമാരായ നിസാറുദീൻ, റഹിം, ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story